This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളപുരം ശാസനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളപുരം ശാസനം

കേരളപുരം ശിവക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത പ്രധാനപ്പെട്ട 12 ശാസനങ്ങളില്‍ ഒന്ന്. കന്യാകുമാരി ജില്ലയില്‍ തക്കലയില്‍നിന്ന് തിരുവിതാംകോട്ടേക്കു പോകുന്ന വഴിയില്‍ ഏതാണ്ട് 800 മീ. ദൂരം ചെല്ലുമ്പോള്‍ പൂര്‍വാഭിമുഖമായാണ് കേരളപുരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് വേണാടിന്റെ തലസ്ഥാനമായിരുന്ന ഈ സ്ഥലം ഇന്നു കേരളപുരമെന്ന പേരില്‍ അറിയപ്പെടുന്നു.

'ഹരിഃ ശുഭമസ്തു. സ്വസ്തി ശ്രീ. രവിസ്തുധന്യൈസ്സെഹകലി സംവത്സരമ് ചെല്ലാനിന്റെ മീനവ്യാഴം ധനുച്ചനി കൊല്ലം -ാമാണ്ടു ചിത്തിരൈ മാതം ൬-നു വെള്ളിയാട് ചൈയും ചോതിയും അപരപക്ഷത്തില്‍ പ്രഥമൈയും സിദ്ദിയോഗവും അന്റുകര്‍ക്കടകം രാശികൊണ്ടു ചെങ്കഴുനീര്‍ വഴനാട്ടു മുത്തളക്കുറിച്ചിയില്‍ നയിനാര്‍ ശ്രീ വീരകേരളേശ്വരത്തു മഹാദേവര്‍ കോയില്‍ കീഴപ്പേരൂര്‍ ഇല്ലത്തില്‍ തിരുപ്പാപ്പൂര്‍ സ്വരൂപത്തില്‍ തിരുവനന്തപുരത്തില്‍ എഴുന്തരുളി ഇരുന്തരുളിന രോഹിണി തിരുനാള്‍ പിറന്ത ഉമൈ അമൈ എന്റു തിരുനാമപേരുടൈയ അമ്മൈ പണ്ടാരത്തില്‍ തിരുവകിറുവാഴ്ന്തു അരുളിന തൃക്കേട്ടൈ തിരുനാള്‍ പിറന്ത അനവരത പത്മനാഭ പാദാരവിന്ദസേവിതരുമായ് തുലാപുരുഷാദി ഷോഡശമഹാദാന ദാതാവുമായ് സകലവിദ്യാപാരംഗംതരുമായ് സര്‍വജനരക്ഷാധുരന്ധരുമായ് സമസ്തരിപുവര്‍ഗതമോഭേദ സൂര്യനുമായ് ഇരുന്തരുളിന ശ്രീ വീരരവി ഇരവിവന്മരാന ശ്രീ കുലശേഖരപ്പെരുമാള്‍ നാലു അമ്പലമും തിരുമടപ്പള്ളിയും ഋഷഭമണ്ഡപമും കല്‍കാരമായ് പണിചെയ് വിത്തു ൭൮൨-ാമാണ്ടു അര്‍പചിമാതം 20-നു വിയാഴവാട്ചൈയും അനിഷമും പൂര്‍വപക്ഷത്തില്‍... തികൈയും വിരിച്ചികം ഇരാചികൊണ്ടു സംകോചിച്ചു ശ്രീ വിമാനം ഉപാന മുതല്‍ സ്തൂപിവരൈ പിരിച്ചു ചെയ്തു ചെങ്കല്‍ പണിയുമുകിത്തു മേര്‍പടി ആണ്ടു ചിത്തിരൈ മാതം ൬-നു തിരുപ്പണിയും മുകിത്തു കലശമും ആടിന്നുരുളിനതു. ഹരിഃശുഭമസ്തു', കീഴ്പ്പേരൂര്‍ ഇല്ലത്തില്‍ തൃപ്പാപ്പൂര്‍ സ്വരൂപത്തില്‍ തിരുവനന്തപുരത്ത് രോഹിണി തിരുനാള്‍ പിറന്ന ഉമയമ്മ എന്നു തിരുനാമമുള്ള അമ്മ പണ്ടാരത്തില്‍ തിരുവയര്‍ വാണു പിറന്ന തൃക്കേട്ടതിരുനാള്‍ പിറന്ന ശ്രീ വീരരവിഇരവിവര്‍മ കുലശേഖരപ്പെരുമാള്‍ വീരകേരളേശ്വരത്തു മഹാദേവര്‍ കോവിലില്‍ നാലമ്പലവും തിരുമടപ്പള്ളിയും ഋഷഭമണ്ഡപവും കരിങ്കല്ലുകൊണ്ടു പണിയിച്ചു. ശ്രീ വിമാനം അടിസ്ഥാനം മുതല്‍ മേല്‍ ഭാഗം വരെ പുനര്‍നിര്‍മാണം ചെയ്തു. ഈ ജോലികളെല്ലാം ചെയ്തു കൊല്ലം ൭൮൨-ാമാണ്ടു ചിത്തിരമാസം ആറാം തീയതി കുംഭാഭിഷേകവും നടത്തി. മഹാരാജാവ് അനവരത പദ്മനാഭപാദാരവിന്ദ സേവകനും തുലാപുരുഷാദി ഷോഡശമഹാദാന ദാതാവും സകലവിദ്യാപാരംഗതനും സര്‍വജനരക്ഷാധുരന്ധരനും സമസ്തരിപുവര്‍ഗതമോ ഭേദസൂര്യനുമാകുന്നു.

ശാസനം തമിഴ് ലിപിയിലാണ്; സംസ്കൃതപദങ്ങള്‍ ഗ്രന്ഥലിപിയിലുമാണ്. പണിതുടങ്ങിയ തീയതിയും കാണിച്ചിട്ടുണ്ട്.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍